ഇതൊരു ഒളിച്ചുകളിയാണ്. മനുഷ്യരെല്ലാം ഒരു വശത്തും മറുവശത്ത് ഒരു വൈറസും.
.....
ഒന്ന്.. രണ്ട്.. മൂന്ന്.. വൈറസ് എണ്ണുകയാണ്. വൈറസിന് നമ്മളെ കണ്ടുപിടിക്കാൻ പറ്റരുത്. കണ്ടുപിടിച്ചാൽ അവൻ നമ്മളിൽ അവന്റെ പകർപ്പെടുക്കാൻ തുടങ്ങും.
ഇരുകൂട്ടർക്കും ഇത് അതിജീവനത്തിന്റെ മത്സരമാണ്.
ഒറ്റയ്ക്കൊറ്റയ്ക്ക് നാം ഒളിച്ചിരിക്കണം.
അടുത്തുവരുന്ന ആരിലും അവൻ ഉണ്ടാകാം. കരുതിയിരിക്കണം.
കയ്യിൽ കടന്നുപിടിച്ചു എന്നു തോന്നിയാൽ സോപ്പുപയോഗിച്ച് അപ്പോഴേ കൈ കഴുകണം.
....
ഒരു കയ്യകലത്തിൽ ഒരുമിച്ചു നിൽക്കണം നമ്മൾ. ഒരാളുടെ പിഴവുപോലും മുഴുവൻ പേരുടെയും ജീവൻ അപകടത്തിലാക്കിയേക്കാം.
വൈറസ് എണ്ണിയെണ്ണി തളരുന്നതുവരെ തലകാട്ടാതെ പിടിച്ചുനിൽക്കണം.
നിലവിൽ അതുമാത്രമാണ് പോംവഴി.
....
ദേ.. കണിക്കൊന്ന പൂത്തുലഞ്ഞു നമ്മെ വിളിക്കയാണ്.
ഈ മത്സരം നമുക്ക് ജയിക്കണം.
ഇത്തവണ വിഷുക്കാലമാഘോഷിക്കുന്നത് വൈറസിന് മേൽ നാം നേടിയ വിജയത്തിന്റെ പേരിലാകണം.!
.....
ഒന്ന്.. രണ്ട്.. മൂന്ന്.. വൈറസ് എണ്ണുകയാണ്. വൈറസിന് നമ്മളെ കണ്ടുപിടിക്കാൻ പറ്റരുത്. കണ്ടുപിടിച്ചാൽ അവൻ നമ്മളിൽ അവന്റെ പകർപ്പെടുക്കാൻ തുടങ്ങും.
ഇരുകൂട്ടർക്കും ഇത് അതിജീവനത്തിന്റെ മത്സരമാണ്.
ഒറ്റയ്ക്കൊറ്റയ്ക്ക് നാം ഒളിച്ചിരിക്കണം.
അടുത്തുവരുന്ന ആരിലും അവൻ ഉണ്ടാകാം. കരുതിയിരിക്കണം.
കയ്യിൽ കടന്നുപിടിച്ചു എന്നു തോന്നിയാൽ സോപ്പുപയോഗിച്ച് അപ്പോഴേ കൈ കഴുകണം.
....
ഒരു കയ്യകലത്തിൽ ഒരുമിച്ചു നിൽക്കണം നമ്മൾ. ഒരാളുടെ പിഴവുപോലും മുഴുവൻ പേരുടെയും ജീവൻ അപകടത്തിലാക്കിയേക്കാം.
വൈറസ് എണ്ണിയെണ്ണി തളരുന്നതുവരെ തലകാട്ടാതെ പിടിച്ചുനിൽക്കണം.
നിലവിൽ അതുമാത്രമാണ് പോംവഴി.
....
ദേ.. കണിക്കൊന്ന പൂത്തുലഞ്ഞു നമ്മെ വിളിക്കയാണ്.
ഈ മത്സരം നമുക്ക് ജയിക്കണം.ഇത്തവണ വിഷുക്കാലമാഘോഷിക്കുന്നത് വൈറസിന് മേൽ നാം നേടിയ വിജയത്തിന്റെ പേരിലാകണം.!
No comments:
Post a Comment