Saturday, 7 December 2013

                                            SILENCE 

ശബ്ദങ്ങൾ...എങ്ങും വിവിധങ്ങളായ കാതടപ്പിക്കുന്ന ശബ്ദങ്ങൾ. 
തേങ്ങലുകൾ...
നിലവിളികൾ...
അലർച്ചകൾ...
ഇരമ്പലുകൾ...
നഗരമായിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു അത്.
അന്നവന്റെ പത്താം പിറന്നാളായിരുന്നു. 
ബർത്ത്‌ഡേ പാർട്ടി പൊടിപൊടിക്കുന്നു.
പുറത്തെ പുൽത്തകിടിയിൽ ഇന്നലെ കണ്ട സ്വപ്നം മനസ്സിലോർത്ത് നടക്കുമ്പോൾ കുറച്ചകലെ ഇരുട്ടിൽ ഒരു തിളക്കം. 
അരികിലെയ്ക്കെത്തുമ്പോൾ കണ്ടു. ഒരു മിന്നാമിനുങ്ങ്.
അത് തന്നെ വിളിക്കുന്നപോലെ...