തിരക്കുകൾ നല്ലതാണ്. സമയം കിട്ടിയാലുടൻ വേദനിപ്പിക്കുന്ന ഓർമകളിൽ സ്വയം തളച്ചിടപ്പെടുന്നവർക്ക്....ഒന്നാലോചിച്ചു തുടങ്ങുമ്പോൾ തന്നെ നഷ്ട സ്വപ്നങ്ങളുടെ കണക്കുപുസ്തകം മാത്രം കൺമുൻപിൽ തെളിയുന്നവർക്ക്... ജീവിതത്തിന്റെ പ്രയാണം എങ്ങോട്ടെന്നു ഒരെത്തും പിടിയും കിട്ടാത്തവർക്ക്... തിരക്കുകൾ നല്ലതുതന്നെയാണ്. പ്രതീക്ഷകളും ലക്ഷ്യങ്ങളും ഇല്ലാത്തവർക്ക് പ്രത്യേകിച്ചും.! തിരക്കുകൾ ഉണ്ടാക്കുക. പ്രവർത്തിച്ചുകൊണ്ടിരിക്കുക. കാരണം *പ്രവർത്തികൾക്ക് വേണ്ടി ചിന്തിക്കാനുള്ള സമയമേ നമുക്ക് ബാക്കിയുള്ളൂ..*
