Wednesday, 15 July 2020


എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഒക്കെയും ഉന്നതവിജയം നേടിയവർക്ക് ആശംസകൾ.
ഇനി വിജയിക്കാൻ കഴിയാതെ പോയ നിങ്ങളുടെ കൂട്ടുകാർ ഉണ്ടല്ലോ. 
അതിനു കാരണങ്ങൾ പലതാകാം. 
അവരുടെ പഠനശേഷിക്കുറവോ... 
മാനസികമായ എന്തെങ്കിലും വിഷമങ്ങളോ... വീട്ടിലെ പ്രശ്നങ്ങളോ... 
കൂട്ടുകാരുമായുള്ള അമിത കൂട്ടുകെട്ടോ... സ്വന്തം ശ്രദ്ധക്കുറവോ... 
അങ്ങനെ എന്തോ ആയിക്കൊള്ളട്ടെ. 

വിജയിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവർ വിഷമിച്ചിരിക്കുകയാണെങ്കിൽ... അവർക്ക് പഠനത്തിൽ എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ...*
ഒന്നു സഹായിക്കുക. 
വിജയികളുടെ കടമയല്ലേ ഒപ്പമുള്ളവരെക്കൂടി വിജയിപ്പിക്കുക എന്നത്.!  
വിജയമെന്നത് നമുക്കൊന്നിച്ചു പങ്കിട്ടെടുക്കാം...അതിന്റെ മധുരം 
ഒന്നു വേറെ തന്നെ.
🌱Rainz