വായനയെ ഓർമിപ്പിക്കാൻ വേണ്ടിയാണോ ഈ ദിനം. വെറുതെ അങ്ങനെ വായിക്കുക മാത്രം ചെയ്താൽ മതിയോ എന്നതാണ് ചോദ്യം. വായിക്കുന്നത് എന്തിനാണ്. ? വെറുതെ ഒരു നേരമ്പോക്ക്. ഒരു ഹോബി. പക്ഷേ അതിലുപരി അറിവ് സമ്പാദനം.
വരണുണ്ട്...
Sunday, 18 June 2023
എന്നും വായനദിനം...
വായനയെ ഓർമിപ്പിക്കാൻ വേണ്ടിയാണോ ഈ ദിനം. വെറുതെ അങ്ങനെ വായിക്കുക മാത്രം ചെയ്താൽ മതിയോ എന്നതാണ് ചോദ്യം. വായിക്കുന്നത് എന്തിനാണ്. ? വെറുതെ ഒരു നേരമ്പോക്ക്. ഒരു ഹോബി. പക്ഷേ അതിലുപരി അറിവ് സമ്പാദനം.
Tuesday, 1 November 2022
അരുമമകൻ എഴുത്തുകളിലേക്ക് മടങ്ങുന്നു..
Sunday, 15 August 2021
മിനിക്കഥ- രണ്ട്
രണ്ടു ദിവസമായി രണ്ട് നേരത്തെ ഭക്ഷണം കഴിക്കാതെ രണ്ടുപോക്കറ്റിലും രണ്ടു രൂപ പോലുമില്ലാതെ രണ്ടടി നടക്കാൻ വയ്യാതെ രണ്ടാളുമിരിയ്ക്കാൻ തുടങ്ങിയിട്ട്. രണ്ടുമൈലപ്പുറം രണ്ടക്കന്റെ രണ്ടാം നിലയിലെ കടയിൽ രണ്ടാൾക്കുള്ള ചോറുണ്ടാകും. രണ്ടിലയിട്ട് രണ്ടുപിടി ചോറുതിന്നാൽ രണ്ടുപേർക്കും രണ്ടുനേരമിനി വിശക്കില്ല.
രണ്ടുമണിക്ക് വരുമെന്ന് പറഞ്ഞ രണ്ടക്ക നമ്പർ ബസ് രണ്ടരയായിട്ടും വരാത്തതുകൊണ്ട് രണ്ടടിയെങ്കിൽ രണ്ടടി നടക്കാമെന്നു കരുതി രണ്ടുപേരും രണ്ടാനമ്മയുടെ വീട്ടിൽ നിന്നുമിറങ്ങി.
രണ്ടുപേരല്ലല്ലോ പ്രശ്‌നം. രണ്ടുവയറല്ലേ? രണ്ടുവയറും രണ്ടിഞ്ചെങ്കിലും നിറയാൻ രണ്ടരി ചോറു കിട്ടിയെങ്കിൽ എന്നങ്ങനെ കരുതി നടക്കുമ്പോൾ രണ്ടിലൊരാൾ രണ്ടടി തികയ്ക്കാതെ വീണു.
വീണവനെ രണ്ടുതവണ വിളിച്ചും രണ്ടടിയടിച്ചും നോക്കിയ രണ്ടാമന് രണ്ടാമതൊന്നാലോചിക്കാതെതന്നെ രണ്ടുകാര്യം പിടികിട്ടി. രണ്ടടി നടക്കാൻ പറ്റാതെ താനും വീഴും. രണ്ടുതുള്ളി വെള്ളം കിട്ടാതെ താനും ചാവും.
രണ്ടുതുള്ളി കണ്ണീർ പൊഴിച്ചു കൊണ്ട് രണ്ടടി നടക്കാതെ തന്നെ രണ്ടാമനും വീണു.
Sunday, 8 August 2021
പാഠം ഒന്ന് : ഒന്ന്
പക്ഷെ കാലം കാത്തുവെച്ചിരുന്നതുപോലെ ചില നിമിത്തങ്ങൾ വീണ്ടും വരുന്നു. ജീവന് ആനന്ദമേകുന്നു. ജീവിതത്തിനു ചില അർഥങ്ങൾ പകരുന്നു. അറിയില്ല ഒഴുക്ക് എങ്ങോട്ടാണെന്ന്. എന്തായാലും ഒരിടത്തങ്ങനെ കെട്ടിക്കിടക്കാൻ വയ്യ. എല്ലാം ഇട്ടെറിഞ്ഞുള്ള യാത്രയെ പറ്റി ആലോചനകൾ ആഴത്തിൽ തുടരുന്നതിനിടെ, എന്തിനു തുടരണം എന്ന ചിന്തകൾ തലയ്ക്കുള്ളിൽ ഇരുട്ടറകൾ പണിയുന്നതിനിടയിൽ നേരിയ നുറുങ്ങു വെട്ടം വീണ്ടും. വെളിച്ചം ഉണ്ടാകാമായിരുന്ന ഇടങ്ങളിൽ നിന്നെല്ലാം കഴിവതും അകലം പാലിച്ചിരുന്നതാണ്. പക്ഷെ ഇത് തേടിവന്നപോലെ ഒന്ന്. ഒരു സത്യം വെളിപ്പെടുന്നു.
എത്ര മഹത്തായ ആശയങ്ങളെയും ആളിപ്പടർത്താൻ കഴിയുക പ്രണയത്തിനു മാത്രമാണ്. അതിനോളം തീക്ഷ്ണത വേറൊന്നിനുമില്ലെന്ന സത്യം.
വെളിച്ചം എത്രദൂരം ഇരുട്ടകറ്റും എന്നറിയില്ല. പക്ഷെ വേണ്ട എന്ന് കരുതിയിട്ടും അരികിൽ എത്തിയതിനെ വിട്ടുകളയുന്നത് പ്രകൃതിയുടെയും കാലത്തിന്റെയും നിയമസംഹിതകളെ മാനിക്കാതിരിക്കുന്നതിനു തുല്യമാണ്. ഒരു പക്ഷെ ഞാൻ പറയേണ്ടതെന്തൊക്കെ എന്ന് കാലം തന്നെ വീണ്ടും പഠിപ്പിച്ചുതരികയാണ്.
ഏതെങ്കിലും ഒന്നിന്റെ കെട്ടുപാടിൽ പെടാതെ എല്ലാം ഒന്നെന്ന സത്യത്തിലെത്തണമെന്ന പാഠം.
എല്ലാം ഒന്നെന്നറിയുക. ജൈവമാകുക. സത്യമാകുക.
ARUMAMAKAN
Wednesday, 15 July 2020
🌱Rainz
Wednesday, 15 April 2020
Monday, 23 March 2020
.....
ഒന്ന്.. രണ്ട്.. മൂന്ന്.. വൈറസ് എണ്ണുകയാണ്. വൈറസിന് നമ്മളെ കണ്ടുപിടിക്കാൻ പറ്റരുത്. കണ്ടുപിടിച്ചാൽ അവൻ നമ്മളിൽ അവന്റെ പകർപ്പെടുക്കാൻ തുടങ്ങും.
ഇരുകൂട്ടർക്കും ഇത് അതിജീവനത്തിന്റെ മത്സരമാണ്.
ഒറ്റയ്‌ക്കൊറ്റയ്ക്ക് നാം ഒളിച്ചിരിക്കണം.
അടുത്തുവരുന്ന ആരിലും അവൻ ഉണ്ടാകാം. കരുതിയിരിക്കണം.
കയ്യിൽ കടന്നുപിടിച്ചു എന്നു തോന്നിയാൽ സോപ്പുപയോഗിച്ച് അപ്പോഴേ കൈ കഴുകണം.
....
ഒരു കയ്യകലത്തിൽ ഒരുമിച്ചു നിൽക്കണം നമ്മൾ. ഒരാളുടെ പിഴവുപോലും മുഴുവൻ പേരുടെയും ജീവൻ അപകടത്തിലാക്കിയേക്കാം.
വൈറസ് എണ്ണിയെണ്ണി തളരുന്നതുവരെ തലകാട്ടാതെ പിടിച്ചുനിൽക്കണം.
നിലവിൽ അതുമാത്രമാണ് പോംവഴി.
....
ദേ.. കണിക്കൊന്ന പൂത്തുലഞ്ഞു നമ്മെ വിളിക്കയാണ്.
ഈ മത്സരം നമുക്ക് ജയിക്കണം.ഇത്തവണ വിഷുക്കാലമാഘോഷിക്കുന്നത് വൈറസിന് മേൽ നാം നേടിയ വിജയത്തിന്റെ പേരിലാകണം.!




