Sunday, 30 June 2013


അംബികാപതി
True Love Never Fall


ഇന്നലെ വെറുതെ ഒരിക്കൽക്കൂടി തിരുവനന്തപുരത്തിന്റെ ഇടവഴികളിലൂടെ നടന്നു. ഒരുപാടു നേരം. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ പെട്ടെന്ന് തിരിച്ചെത്തണം എന്നു കരുതിയതാണ്. പക്ഷേ... എന്നത്തേയും പോലെ ഇന്നലെയും ഞാനങ്ങനെ ഒഴുകുകയായിരുന്നു.
UniverCell ൽ നിന്നിറങ്ങി സെക്രട്ടറിയേറ്റിനു മുൻപിലൂടെ നടക്കുമ്പോൾ സുനു അണ്ണന്റെ ഫോണ്‍ -യൂണിവേർസിറ്റിയിൽ പോകണം. Distance Educationനെപ്പറ്റി അന്വേഷിക്കാൻ.- പയ്യെ നടന്നു.  കേരള യൂണിവേർസിറ്റി അങ്ങനെ തലയുയർത്തി നിൽപ്പുണ്ട്. Enquiry Section ൽ അന്വേഷണങ്ങളുമായി ഒരുപാടു പേരുണ്ട്. അതുകൊണ്ട് സെക്യൂരിറ്റി പോലീസു ചേട്ടനോട് ചോദിച്ചു Distant Educatiom  Section എവിടെയാണെന്ന്. അദ്ദേഹം ചൂണ്ടിക്കാട്ടിയ വഴിയെ നടന്നു. 'School of Distant Education'. അവിടെ ചോദിച്ചപ്പോൾ ഇപ്പോൾ അപേക്ഷ ഓണ്‍ലൈൻ  വഴിയാണത്രേ. അപ്പോഴേക്കും ഫോണ്‍ compliant. Call ചെയ്യാൻ പറ്റുന്നില്ല. ഇനി എങ്ങനെ സുനു അണ്ണനോട് വിവരം പറയും ?. Distant Education ഓഫീസിന്റെ മുൻപിലുള്ള റോഡിലേക്കിറങ്ങി നടത്തം തുടർന്നു. ഈ വഴി ആദ്യമായാണ്. പക്ഷെ കുറച്ചു നടക്കുമ്പോൾ മനസ്സിലായി, പട്ടം - നന്തൻകോട്- പാളയം കണക്ട്  ചെയ്തു പോകുന്ന ആ റോഡ്‌ തന്നെയാണിതെന്ന്. കൈരളി ചാനലിന്റെ ഓഫീസ് ഇടതു വശത്തായി കാണാം. ഈ റോഡ്‌ നേരെ ചെന്നു കയറുന്നത് MLA Hostel നു മുൻപിലെക്കാണ്. അവിടെ മുഴുവൻ പത്രക്കാരെയും പോലിസിനെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ശെരിക്കും -യൂണിവേർസിറ്റിയുടെ ഓരം ചേർന്നാണ് ഞാൻ കയറിവന്നത്. എം. എൽ. എ ഹൊസ്റ്റൽ കോമ്പൌണ്ടിനുള്ളിലുള്ള ഇന്ത്യൻ കോഫീ ഹൗസിലേക്കു നടന്നു. കൈയിൽ കാശുണ്ടെങ്കിൽ പിശുക്ക് കാണിക്കാൻ എനിക്കറിയില്ല. നല്ല ഊണ്. ഊർജമായി. അപ്പൊ ഇനീം നടക്കാം. യൂണിവേർസിറ്റിക്കു മുൻപിലൂടെ ജനറൽ ഹോസ്പിറ്റലിലേയ്ക്ക് പോകുന്ന റോഡിലൂടെയായി യാത്ര. അവിടെ നിന്നും ഇടത്തേയ്ക്ക്  കട്ട്‌ ചെയ്തു statueലേക്കുള്ള റോഡിൽ കയറി. കുറച്ചു നടന്നിട്ട് വലത്തേയ്ക്കു തിരിഞ്ഞു. ഇടറോഡാണ്. പിന്നീടങ്ങോട്ട് ഏതൊക്കെയൊ റോഡുകളിലൂടെ നടന്നു. ഓരോ തവണയും തിരുവനന്തപുരം എന്നെ അദ്ഭുതപ്പെടുത്തുന്നു. പുതിയ പുതിയ വഴികൾ. പുതിയ സ്ഥലപ്പേരുകൾ.തിരക്കുള്ള ഒരു തലസ്ഥാനനഗരിയിൽ ഇത്ര ശാന്തമായ അന്തരീക്ഷമുള്ള, മുറ്റമാകെ ചെടികളും മരങ്ങളും നിറഞ്ഞ വീടുകൾ ഒരു പ്രത്യേക മനസ്സുഖം തരുന്നു. ഓടു മേഞ്ഞ തറവാടു പോലെയുള്ളൊരു വീടിന്റെ ചിത്രം മനസ്സിൽ തങ്ങി നിൽക്കുന്നു. ഏതോ ഡോക്ടറുടെതാണ് ആ വീട്. 
നടന്നു നടന്നു കാലു വേദനിച്ചു തുടങ്ങി. കുറേ റോഡുകൾ ഒരുമിച്ചു ചേരുന്ന ഒരിടത്തെത്തിയപ്പോൾ അവിടെ കണ്ട ചേട്ടനോട് തമ്പാനൂരേക്കുള്ള വഴി തിരക്കി. റെയിൽപ്പാതയ്ക്ക് സമാന്തരമായി പോകുന്ന റോഡുവഴി S.L തീയേറ്ററിനു മുൻപിലൂടെ പോകാൻ പറഞ്ഞു. ഇടയ്ക്കു സംഗീത ഉപകരണങ്ങൾ വില്ക്കുന്ന കട കണ്ടു. S.L തീയേറ്ററിനു മുൻപിലെത്തുന്നതുവരെ ഇനി തിരികെ വീട്ടിലേക്ക് പോകാമെന്ന് മാത്രമായിരുന്നു  ചിന്ത. 
ധനുഷിന്റെ 'raanjhanaa' എന്ന  ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പായ  'അംബികാപതി' യുടെ പോസ്റ്റർ കണ്ടപ്പോൾ മനസ്സിനൊരു ചാഞ്ചാട്ടം. ടിക്കറ്റ്‌ കൌണ്ടറിന് മുൻപിലേക്ക് ചെല്ലുമ്പോഴും മനസ്സിൽ 'കാണണോ? വേണ്ടയോ?' എന്ന് ആശയക്കുഴപ്പമായിരുന്നു. കൌണ്ടറിലെ ചേട്ടൻ കൈനീട്ടുന്നു. എന്റെ ഊഴമാണ്. 100 രൂപയുടെ നോട്ട് കൊടുത്തു. 50 രൂപയും ടിക്കറ്റും തിരികെ. അകത്തു കയറി മുകളിലത്തെ നിലയിലേക്ക് നടക്കുമ്പോ താഴെ നിന്നും സെക്യൂരിറ്റി മാമൻ വിളിക്കുന്നു. താഴെയാണ് അംബികാപതി ഷോ. എന്റെ കൈയിലെ ടിക്കെറ്റിന്റെ നിറം കണ്ടായിരിക്കണം അദ്ദേഹം വിളിച്ചത്. 




ഇനി അംബികാപതിയെപ്പറ്റി പറയാം. ഇന്റർവെൽ വരെ എനിക്ക് തീർത്തും ഒരു സാധാരണമായ സിനിമയായിട്ടാണ് അനുഭവപ്പെട്ടത്. ആരൊക്കെയോ പറയുന്നതു കേട്ടു- 'പടം പോക്കാണെന്ന്'. പക്ഷെ ഞാൻ ചിന്തിച്ചത് മറ്റൊരുവഴിക്കാണ്. എ. ആർ. റഹ്മാനും ധനുഷും സോനം കപൂറും ഒന്നിച്ചു ഹിന്ദിയിലും പിന്നെ തമിഴിലും റിലീസ് ചെയ്ത ഒരു ഫിലിം എങ്ങനെ ഫ്ലോപ്പാകും. ഇല്ല. ഒരിക്കലുമില്ല. എനിക്കുറപ്പായിരുന്നു ഈ സിനിമയിലെന്തെങ്കിലും പ്രത്യേകത ഉണ്ടാകുമെന്ന്. അത് തീർത്തും ശെരിയായി.

കൌമാര പ്രായത്തിൽ ഒരു മുസ്ലിം പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന ഹിന്ദു പയ്യനെയാണ് ധനുഷ് അവതരിപ്പിക്കുന്നത്‌. കാശിയാണ് ലൊക്കേഷൻ. മകളുടെ പ്രണയത്തെപ്പറ്റി അറിയുന്ന പിതാവ് അവളെ ആന്ധ്രയിലെ ബന്ധുവീട്ടിലേയ്ക്ക് അയയ്ക്കുന്നു. പക്ഷെ അവൻ അവൾക്കുവേണ്ടി കാത്തിരിക്കുമെന്ന് ഉറപ്പു നല്കിയാണ് അവളെ യാത്രയാക്കുന്നത്. നീണ്ട എട്ടു വർഷങ്ങൾക്കുശേഷം അവൾ തിരികെയെത്തുന്നു. പക്ഷെ ആ പഴയ അമ്പലവാസിപ്പയ്യന്റെ മുഖം അവൾ മറന്നിരുന്നു. തനിക്കുവേണ്ടി കൈ മുറിച്ച്  ജീവൻ വെടിയാൻ പോലും തയ്യാറായ ആ പഴയ കുന്ദനാണതെന്നു തിരിച്ചറിഞ്ഞിട്ടും അവൾ അവനെ വിവാഹം ചെയ്യാൻ തയ്യാറാകുന്നില്ല. താൻ ഡൽഹി കോളേജിൽവെച്ചു പരിചയത്തിലായ ഒരാളുമായി ഇഷ്ടത്തിലാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളുവെന്നും കുന്ദനോട് അവൾ പറയുന്നു. അവർ സഞ്ചരിച്ചുകൊണ്ടിരുന്ന സ്കൂട്ടർ ഗംഗാനദിയിലേക്ക് ഓടിച്ചിറക്കിക്കൊണ്ടാണ് കുന്ദൻ അവന്റെ മനസ്സിലെ വിഷമം എത്രയാണെന്ന് അനുവാചകനെ അറിയിക്കുന്നത്. പക്ഷെ സോയയ്ക്ക്അവനെ മനസ്സിലാകുന്നില്ല. പണ്ട് കുട്ടിക്കാലത്ത് സംഭവിച്ചതൊക്കെയും അവൾ കുട്ടിക്കളി എന്നവിധത്തിലേ എടുത്തിരുന്നുള്ളൂ . അഭയ് ഡിയോളാണ് സോയയുടെ കാമുകനായി വേഷമിടുന്നത്. കോളേജ് രാഷ്ട്രിയത്തിൽ ചുവടുറപ്പിച്ചിരുന്ന അയാൾ എല്ലാവരുടെയും മുൻപിൽ വളരെ നല്ലൊരു വ്യക്തിത്തത്തിനുടമ യാണ്.  ഫ്രണ്ട്സിനോടു ചേർന്ന് AICP എന്ന പാർട്ടി രൂപീകരിച്ച് അടുത്ത ഇലക്ഷനിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന വേളയിൽ, തന്റെ പ്രണയിനിയുടെ നിർബന്ധത്തിനു വഴങ്ങി ഒരു മുസ്ലീം പേരിൽ കാശിയിലെ അവളുടെ വീട്ടിൽ എത്തിച്ചേരുകയാണ് അഭയ്. പക്ഷെ അവൻ ഹിന്ദുവാണെന്നു  തിരിച്ചറിയുമ്പോൾ...


തിരിച്ചറിയുമ്പോൾ...

ബാക്കി നാളെ പറഞ്ഞുതരാം...റ്റാറ്റാ..

No comments:

Post a Comment